Monday, January 28, 2013

സൂര്യരഹസ്യങ്ങളേ ഈ ക്യാമറ എല്ലാം പരസ്യമാക്കി യിരിക്കുന്നു




സൂര്യമുഖം ഇത്ര സൂക്ഷ്മതയോടെ പകര്‍ത്തിയ മറ്റൊരു ക്യാമറയും ഇതുവരെ ഉണ്ടായിട്ടില്ല. സൂര്യാന്തരീക്ഷത്തിലെ ഭീമതാപത്തെ കുറിച്ചുള്ള പ്രഹേളികകളിലേക്ക് ഒരുപാട് ഉത്തരമെറിഞ്ഞ ക്യാമറയുടെ പേര് ഹൈ സി( ഹൈ റെസലൂഷണല്‍ കൊറോണല്‍ ഇമേജര്‍). കഴിഞ്ഞ ജൂലൈയില്‍ ഒരു റോക്കറ്റിന്‍െറ തുഞ്ചത്തിരുന്ന് ബഹിരാകാശത്തുകുതിച്ച നാസയുടെ ഈ ക്യാമറ കുതിപ്പിനിടയില്‍ പകര്‍ത്തിയത് സൂര്യരഹസ്യങ്ങളുടെ ഏറ്റവും സൂഷ്മമായ ചിത്രങ്ങളാണ്. കെട്ടുപിണഞ്ഞുകിടക്കുന്ന കാന്തികമണ്ഡലങ്ങളുടെ വികാസ സങ്കോചങ്ങളില്‍ നിരന്തരം ഊര്‍ജം പുറന്തള്ളുന്ന സൂര്യന്‍െറ കൊറോണയെന്ന വാതക മേഖലയുടെ ചിത്രമാണ് ഹൈസി  തന്നത്.   സൂര്യനു ചുറ്റുമുള്ള കൊറോണയെന്ന വാതക മേഖലക്കാണ് സൂര്യന്‍െറ ഉപരിതലത്തിലുള്ളതിനേക്കാള്‍ ചൂടെന്നത് ജ്യോതിശാസ്ത്രകാരന്‍മാരെ ഏറെ കുഴക്കിയ പ്രതിഭാസമായിരുന്നു.  10ലക്ഷം കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന കോറോണയെന്ന വാതകസാന്ദ്ര മേഖലയില്‍ സൂര്യനില്‍നിന്നുള്ള വികിരണങ്ങള്‍ക്ക് ചൂടേറുന്നത് എന്തുകൊണ്ടായിരിക്കുമെന്നതിന് അന്വേഷണങ്ങള്‍ ചെന്നത്തെുന്നത് സൂര്യനു ചുറ്റുമുള്ള അതിശക്തമായ അസംഖ്യം കാന്തിക മണ്ഡലങ്ങളുടെ സാനിധ്യത്തിലാണ്. സൂര്യാന്തരീക്ഷം അതിശക്ത കാന്തിക മണ്ഡലങ്ങളാല്‍ തിങ്ങിനിറഞ്ഞുകിടക്കുകയാണെന്നും വാതക അയോണുകള്‍ ഈ കാന്തികച്ചുഴികളില്‍ കടന്നുപോവുമ്പോള്‍ ചൂടുപിടിക്കുകയാണെന്നുമുള്ള വിശദീകരണമാണ് ഇതിനുണ്ടായിരുന്നത്. ഈ വിശദീകരണത്തിന് അടിവരയിടുകയാണ് ഹൈസി പകര്‍ത്തിയ ചിത്രങ്ങള്‍.  സണ്‍ സ്പോട്ട് എന്നറിയപ്പെടുന്ന സൂര്യനിലെ സജീവമായ താപോല്‍സര്‍ജന മേഘലകളായ സണ്‍സ്പോട്ടുകളില്‍ ഫോക്കസ് ചെയ്ത് സൂഷ്മ വിശദാംശങ്ങളുള്ള ചിത്രങ്ങള്‍ ഹൈസി നല്‍കി. അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ അയച്ചാണ് ഹൈസി ചിത്രമെടുത്തത്.

see this

1 comment:

  1. നമ്മള്‍ ഇന്നിയും എന്തെല്ലാം അറിയാന്‍ ഇരിക്കുന്നു ...., അറിഞ്ഞത് വളരെ കുറച്ച് മാത്രം .

    പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചുള്ള അറിവുകള്‍ എനിക്ക് എന്നും ആവേശം തരുന്നവയാണ് ... പോസ്റ്റിനു നന്ദി

    ReplyDelete