Friday, July 20, 2012

ഡെസ്ക് ടോപ്പിലേക്ക് ആ താഴ്വാരമത്തെിയതെങ്ങനെ?






പച്ചപ്പ് മുഴുവന്‍ സൗന്ദര്യവും പുതച്ച് മേയാനിറങ്ങിയ കുന്നിന്‍ ചരുവ്. അവിടെ വീണുകിടക്കുന്ന വെളിച്ചത്തിന്‍െറ നേര്‍ത്ത പാല്‍പ്പാടകള്‍..മേലെ ജ്വലിച്ചു നില്‍ക്കുന്ന നീലാകാശ തുണ്ട്. അതിലുടെ അടുക്കും ചിട്ടയുമില്ലാതെ മേഞ്ഞു നടക്കുന്ന വെള്ളിമേഘങ്ങള്‍...വിന്‍ഡോസ് ഡെസ്കോപ്പുകളാകെ നിറഞ്ഞു നിന്ന ഈ ചിത്രം ഒരു ഗ്രാഫിക്കല്‍ ജാലവിദ്യയോ ഫോട്ടോഷോപ്പ് മികവോ ഒന്നുമല്ലായിരുന്നു. പച്ചക്ക് ക്യാമറ ക്ളിക്ക്ചെയ്ത് പകര്‍ത്തിയ പടമായിരുന്നു. അത് ഭൂമിയിലെ ഒരു കുന്നിന്‍ ചരുവിന്‍െറ കാഴ്ച തന്നെയോ എന്ന് സംശയം ജനിപ്പിക്കുമാറ് ജീവനുറ്റതായിരുന്നു. അതിലപ്പുറം ഒരു കാല്‍പ്പനിക ദൃശ്യം പോലെ ഭാവനാപൂരിതമായിരുന്നു. ലോകത്തേറ്റവും അധികം പേര്‍ കണ്ട ചിത്രമെന്ന് നിശംസയം പറയാവുന്ന ഈ ഫോട്ടോക്കു പിന്നില്‍ ഒരു മനുഷ്യന്‍െറ കണ്ണുണ്ട്. ജീവനോടെ ഈ കുന്നിന്‍ചരിവിന്‍െറ ആ നിമിഷം നേരില്‍ കണ്ടു ഫ്രെയിമിലാക്കിയ ഫോട്ടോഗ്രാഫറുടെ മനസുണ്ട്. ചാള്‍സ് ഒ റിയര്‍ എന്ന ലോകപ്രശസ്ത ഫോട്ടോജീനിയസ് പകര്‍ത്തിയ അസംഖ്യം കാഴ്ചകളിലൊന്നു മാത്രമായിരുന്നു അത്.



വീഞ്ഞു നുരഞ്ഞ ചിത്രങ്ങള്‍


നാഷനല്‍ ജോഗ്രഫിക് മാഗസിന്‍െറ ഫോട്ടോഗ്രാഫറായി കാല്‍നൂറ്റാണ്ടോളമായി പ്രവര്‍ത്തിക്കുകയാണ് ഈ എഴുപതുകാരന്‍. മാഗസിനുവേണ്ടി ലോകത്തിന്‍െറ കോണുകളില്‍ നിന്നെല്ലാം ചാള്‍സ് ക്ളിക്ക് ചെയ്തു. 1978ല്‍ നാപ്പവാലി വീഞ്ഞുനിര്‍മാണ മേഖലയിലേക്ക് മാഗസിന്‍െറ ദൗത്യവുമായി ചാള്‍സ് ചെന്നു. മുന്തിരിത്തോപ്പുകളില്‍ നിന്ന് മധുരവും ലഹരിയും പതയുന്ന നാപ്പവാലിയുടെ ദൃശ്യ സാധ്യത അദ്ദേഹത്തെ അവിടെ പിടിച്ചു നിര്‍ത്തി. വീടുവെച്ചു താമസം അവിടെയാക്കി. പിന്നീട് വൈന്‍ ഫോട്ടോഗ്രാഫി എന്ന മേഖല ഫോട്ടോഗ്രാഫിക്കു സമ്മാനിക്കും വിധം വൈന്‍ ഫോട്ടോകളുടെ കമനീയ ആല്‍ബങ്ങളുടെ നിരയുമായി ചാള്‍സ് ശ്രദ്ധനേടി. ലോകം മുഴുവനും വീഞ്ഞിന്‍െറ ഫോട്ടോസാധ്യത തേടി ചാള്‍സ് യാത്രചെയ്തു. നാപ്പവാലി ദലാന്‍ഡ് ദ വൈന്‍ ദപ്യൂപ്പ്ള്‍, വൈന്‍ എക്രോസ് അമേരിക്ക തുടങ്ങി പത്തോളം ഫോട്ടോപുസ്തകങ്ങള്‍ മികച്ച കാഴ്ചകളുടെ ലഹരിയുമായിറങ്ങി. www.wineviews.com എന്ന വെബ്സൈറ്റില്‍ വീഞ്ഞിന്‍ താഴ്വരകളുടെ കണ്ണുകവരുന്ന കാഴ്ചകള്‍ കാണാം.

കുന്ന് ഡെസ്ക്ടോപ്പിലേക്ക്


ബ്ളിസ് എന്ന ലോകമേറെ കണ്ട ഡിഫോള്‍ട്ട് ഡെസ്ക് ടോപ്പ് ഇമേജിലേക്ക് ചാള്‍സിന്‍െറ ചിത്രമത്തെിയത് കാലിഫോര്‍ണിയയിലെ സൊനോമ എന്ന പ്രദേശത്തുനിന്നാണ്. 1996ല്‍ പകര്‍ത്തിയ ചിത്രം.
ലോകം ചുറ്റി ഫ്ളാഷമര്‍ത്തിയ ചാള്‍സിന്‍െറ കരിയറിലെ തന്നെ ഏറ്റവും കാഴ്ചക്കാരുണ്ടായ ചിത്രമായി അത് മാറുകയായിരുന്നു. നാപ്പക്കും സാന്‍ഫ്രാന്‍സിസ്കോക്കും ഇടയിലുള്ള ഈ കുന്നിനരികിലൂടെ പലവട്ടം ചാള്‍സ് കടന്നു പോയിരുന്നു. ഒരു ജനുവരിയില്‍ അത്തരമൊരു യാത്രയിലാണ് പതിവിലേറെ തിളക്കത്തോടെ പച്ചപുതച്ച് നില്‍ക്കുന്ന താഴ്വരം ചാള്‍സിനു മുന്നില്‍ തെളിഞ്ഞത്.  കാറില്‍ നിന്ന് ചാടിയിറങ്ങി തുരുതുരാ നാലഞ്ച് സ്നാപ്പുകള്‍...അതിലേതോ ഒന്നായിരുന്നു ലോകം ഡെസ്ക് ടോപ്പിലേറ്റു വാങ്ങിയത്. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിന്‍ഡോസ് എക്സ് പി പുറത്തിറങ്ങുന്നത്. അതിന്‍െറ ഡിഫോള്‍ട്ട് ഇമേജായി മൈക്രോസോഫ്റ്റ് ചാള്‍സിന്‍െറ അസാധാരണ വശ്യതയുള്ള ചിത്രം തെരഞ്ഞെടുക്കുകയായിരുന്നു. ലോകം കണ്ട ഏറ്റവുംവലിയ രണ്ടാമത്തെ ഫോട്ടോക്കച്ചവടമായിരുന്നു ചാള്‍സും മൈക്രോസോഫ്റ്റും തമ്മിലെന്ന് അഭ്യൂഹങ്ങളുണ്ട്. മോണിക ലെവന്‍സ് ക്ളിന്‍റന്‍ ആലിംഗന ചിത്രത്തിനു ശേഷം പണംവാരിയ ചിത്രമിതാണെന്ന് പിന്നണിക്കഥകള്‍.. എന്തായാലും ഡീല്‍ മികച്ചതുതന്നെയെന്ന് ചാള്‍സ് അഭിമുഖങ്ങളില്‍ വ്യക്തമാക്കുന്നു. ഇന്നാ കുന്നിന്‍ ചരുവില്‍ ഒരു ഫോട്ടോഗ്രാഫര്‍ക്കും ഈ കാഴ്ച പകര്‍ത്താനാവില്ല. ആ കുന്നിന്‍ ചരിവിലെ പച്ചപ്പുല്‍നിരയാകെ മുന്തിരിത്തോട്ടത്തിനു വഴിമാറിക്കൊടുത്തിരിക്കുന്നു. തവിട്ടു നിറത്തില്‍ മുന്തിരിക്കുട്ടവുമായി ഭംഗിയറ്റപോലെ ഈ താഴ്വാരത്തിന്‍െറ ചിത്രം ഗൂഗ്ള്‍ സമ്മാനിക്കും. മീഡിയം ഫോര്‍മാറ്റ് ക്യാമറയില്‍ പകര്‍ത്തിയ ആ കാഴ്ചയില്‍ ഡിജിറ്റല്‍ കലര്‍പ്പൊന്നുമില്ളെന്ന് ചാള്‍സ് ഉറപ്പുനല്‍കുന്നു. അന്ന് അതിനു നേരെ ക്യാമറവെക്കുമ്പോള്‍ ലോകം ഏറെ കാണാന്‍ പോവുന്ന കാഴ്ചയാണ് പകര്‍ത്തുന്നതെന്ന ധാരണയൊട്ടുമില്ലായിരുന്നെന്നും....

വര്‍ഷങ്ങള്‍ക്കുശേഷം സൊനോമ പ്രദേശത്തെ കുന്നിന്‍ ചരിവ്


നിധീഷ് നടേരി

Sunday, July 8, 2012

ചൊവ്വന്‍ കുഴിക്കരികില്‍ നിന്ന് ഓപ്പര്‍ച്യൂനിറ്റി


പരിചിതമായ ഒരു ഭൂപ്രദേശം പോലെ തോന്നുന്നല്ളേ. ഭൂമിയിലെങ്ങുമല്ല ചൊവ്വോപരിതലത്തിലെ കാഴ്ചയാണിത്. മണല്‍ നിറഞ്ഞ വലിയൊരു കുഴിപ്രദേശം. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഏതോ ആഘാതമേല്‍പ്പിച്ച പാടാണ് ഈ കുഴിയെന്ന് കരുതുന്നു. ചിത്രം പകര്‍ത്തി ഭൂമിക്കു തന്നത് ഓപ്പര്‍ച്യൂനിറ്റി എന്ന ചൊവ്വയിലെ അതിഥി വാഹനം. നാസയുടെ ചൊവ്വാ പര്യവേഷണദൗത്യവുമായി ഓപ്പര്‍ച്യൂനിറ്റി എന്ന റോബോട്ടിക് വാഹനം അലച്ചില്‍ തുടങ്ങിയിട്ട് 3000 ചൊവ്വന്‍ ദിനങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ചിത്രത്തില്‍ ഓപ്പര്‍ച്യൂനിറ്റിയുടെ സോളാര്‍പാനലുകളും മറ്റും ക്യാമറയില്‍ പതിഞ്ഞതും കാണാവുന്നതാണ്. കുഴിപ്രദേശത്തിന് അരികിലായി ഓപ്പര്‍ച്യൂനിറ്റിയുടെ സഞ്ചാരപഥത്തിന്‍െറ അടയാളങ്ങളും കാണാം. 2011 ഡിസംബര്‍ 21മുതല്‍ 2012 മെയ് 8വരെയുള്ള കാലയളവില്‍ ഓപ്പര്‍ച്യൂനിറ്റി പകര്‍ത്തിയ 817 ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണ് ഈ വലിയ ഫ്രെയിം ലഭിച്ചത്.  ഇത്രയും കാലം ഗ്രീലേ ഹെവന്‍ എന്നു പേരിട്ട കുഴിപ്രദേശത്തിനരികില്‍ നിലയുറപ്പിച്ചിരിക്കയായിരുന്നു ഓപ്പര്‍ച്യൂനിറ്റി. 2004 ജനുവരിയിലാണ് നാസയുടെ ദൗത്യവുമായി ഓപ്പര്‍ച്യൂനിറ്റിയും സ്പിരിറ്റും ചൊവ്വയിലത്തെുന്നത്. നാസയുടെ ക്യൂരിയോസിറ്റി എന്ന പുതുതലമുറ റോവറും അടുത്തമാസം ചൊവ്വയിലേക്ക് പറക്കും.

Thursday, July 5, 2012

സത്യേന്ദ്രനാഥ്: ദൈവകണത്തിന്‍െറ ‘ബോസ്’

 ഹിഗ്സ് -ബോസോണ്‍ എന്ന കണത്തിന്‍െറ പേരിന്‍െറ ആദ്യഭാഗം ഈ കണവുമായി ബന്ധപ്പെട്ട അടിസ്ഥാന സിദ്ധാന്തം ആവിഷ്കരിച്ച പീറ്റര്‍ ഹിഗ്സിനെ ഓര്‍മിപ്പിക്കുന്നു.  രണ്ടാം പകുതിയിലെ ബോസോണ്‍ എന്ന് ലോകം മന്ത്രിക്കുമ്പോഴൊക്കെ  കുറച്ചേറെ നമുക്ക് അഭിമാനിക്കാം. സത്യേന്ദ്രനാഥ് ബോസ് എന്ന ഇന്ത്യന്‍ ശാസ്ത്രകാരനെയാണ് ഈ പേരിനൊപ്പം ലോകം ആദരിക്കുന്നത്. ദൈവകണത്തിന്‍െറ സാന്നിധ്യം ഉറപ്പിക്കുന്നതുവരെയത്തെിയ കണികാ ഭൗതികത്തിന്‍െറ മുന്നേറ്റങ്ങള്‍ക്ക് വഴിതെളിച്ചവരില്‍ മുന്നില്‍നിന്ന ഇന്ത്യന്‍ ശാസ്ത്രകാരനായിരുന്നു സത്യേന്ദ്രനാഥ് ബോസ്.  പദാര്‍ഥങ്ങള്‍ക്ക് ഖരം, ദ്രാവകം, വാതകം, പ്ളാസ്മ എന്നീ അവസ്ഥകള്‍ക്കപ്പുറത്ത് അഞ്ചാമതൊരെണ്ണംകൂടി കല്‍പിച്ചുനല്‍കാന്‍ ശാസ്ത്രലോകത്തെ നിര്‍ബന്ധിച്ച സിദ്ധാന്തം പിറന്നത് സത്യേന്ദ്രനാഥ് ബോസിന്‍െറ ചിന്തകളില്‍നിന്നായിരുന്നു.  ധാക്ക യൂനിവേഴ്സിറ്റിയില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ബോസ്, ഐന്‍സ്റ്റീന് അയച്ചുകൊടുത്ത ക്വാണ്ടം ബലതന്ത്രത്തിലെ നോട്ടുകള്‍ ഐന്‍സ്റ്റീനെ വിസ്മയിപ്പിക്കുകയായിരുന്നു. ഐന്‍സ്റ്റീന്‍െറ കൂട്ടിച്ചേര്‍ക്കലോടെ ഇത് ജര്‍മന്‍ ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു.

പിന്നീട് ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് എന്ന് പദാര്‍ഥങ്ങളുടെ അഞ്ചാം അവസ്ഥ അറിയപ്പെട്ടു. ബോസും ഐന്‍സ്റ്റീനും മുന്നോട്ടു വെച്ച സിദ്ധാന്തത്തിന്‍െറ തുടര്‍ച്ചയായാണ് സബ് ആറ്റോമിക് കണങ്ങളുടെതന്നെ അടിസ്ഥാന വിഭാഗങ്ങളായ ബോസോണ്‍, ഫെര്‍മിയോണ്‍ എന്നീ കണങ്ങളുടെ കണ്ടത്തെല്‍. സത്യേന്ദ്രനാഥ് ബോസിന്‍െറ ഓര്‍മക്കൊപ്പം ബോസോണ്‍ എന്ന പേര് അവയിലൊന്നിന് കൈവന്നു. സബ് ആറ്റോമിക കണങ്ങളെല്ലാം ഒന്നുകില്‍ ബോസോണുകളോ അല്ളെങ്കില്‍ ഫെര്‍മിയോണുകളോ ആയിരിക്കും. ബോസോണുകളുടെതന്നെ പല വിഭാഗങ്ങളില്‍ ഒന്നാണ് ഹിഗ്സ് ബോസോണ്‍. ഹിഗ്സ് ബോസോണ്‍ വാര്‍ത്തകളുടെ നെറുകയിലേറുന്ന ഈ ദിനത്തില്‍ ബോസിന്‍െറ ഓര്‍മകളും ജ്വലിച്ചുനില്‍ക്കുന്നു. കോളനി ഭരണകാലത്തിന്‍െറ അവഗണനകളിലും ഐന്‍സ്റ്റീന്‍െറ പ്രഭാവത്തിലും ഒളിമങ്ങിപ്പോയ ഈ ശാസ്ത്രപ്രതിഭക്ക് നൊബേല്‍ സമ്മാനം പോലും വഴിമാറിപ്പോവുകയായിരുന്നു.  1954ല്‍ ഇന്ത്യ പത്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1974ല്‍ ഈ വിസ്മയ ശാസ്ത്രകാരന്‍ വിടവാങ്ങി.