Thursday, June 9, 2011

ഇതാ ജലചിലന്തി



ലത്തിനടിയില്‍ ജീവിക്കുന്ന ചിലന്തിയെ കണ്ടെത്തി. ചിലന്തി വംശത്തിലെ തന്നെ അപൂര്‍വ്വ ഇനമാണ് ശാസ്ത്രകാരന്‍മാര്‍ക്ക് ദര്‍ശനം നല്‍കിയിരിക്കുന്നത്. ആര്‍ഗിറോനെറ്റ അക്വാറ്റിക എന്നാണ് ജലചിലന്തിയുടെ ശാസ്ത്രനാമം. ദിവസത്തിലൊരു പ്രാവശ്യം മാത്രം ആള്‍ ജലത്തിനു വെളിയിലെത്തും. ആവശ്യത്തിന് ഓക്സിജന്‍ സ്വീകരിക്കുവാനാണ് ഈ കരക്കു കേറല്‍. ജലോപരിതലത്തില്‍ തള്ളിനില്‍ക്കുന്ന വിധത്തില്‍ സില്‍ക്ക്നാരുകള്‍ ചേര്‍ത്ത് കുമിളയുണ്ടാക്കിയാണ് ചിലന്തിയുടെ ജലവാസം. വയറില്‍ നിറച്ചുകൊണ്ടുവരുന്ന ഓക്സിജന്‍ ഈ കുമിളയില്‍ നിറച്ചുവെക്കും. മീനുകളാണ് കക്ഷിയുടെ ഇരകള്‍. അഡ്ലെയ്ഡ് യൂനിവേഴ്സിറ്റിയിലെ റോജര്‍ സെയ്മറും സംഘവുമാണ് ചിലന്തിയെ കണ്ടെത്തിയത്. എക്സ്പെരിമെന്റല്‍ ബയോളജി ജേണലിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment