യൂറോപ്പില്‍ പാട്ടിന് ശബ്ദം കുറയും

ലണ്ടന്‍: യൂറോപ്യന്‍ യൂനിയന്‍ എം.പി.ത്രീ പ്ലേയറുകള്‍ക്ക് ശബ്ദപരിധിയേര്‍പ്പെടുത്താനൊരുങ്ങുന്നു. ഒരു കോടിയിലേറെ പേര്‍ക്ക് യൂറോപ്പില്‍ കേള്‍വി ശക്തി എന്നെന്നേക്കുമായി നഷ്ടമായെന്ന പഠനമാണ് യൂറോപ്യന്‍ യൂനിയനെ ഈ വഴിക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിപണിയിലെത്തുന്ന എം.പി.ത്രീ പ്ലേയറുകള്‍ യൂറോപ്യന്‍ കമീഷന്‍ നിഷ്കര്‍ഷിക്കുന്ന നിശ്ചിത ശബ്ദപരിധി പാലിക്കേണ്ടിവരും. ഐപോഡുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ ഇതില്‍പെടും. ഇപ്പോള്‍ വിപണിയിലുള്ള കൈയില്‍ കൊണ്ടുനടക്കാവുന്ന ചെറിയ മ്യൂസിക് പ്ലേയറുകള്‍ക്ക് 120 ഡെസി ബെല്ലിനു മുകളില്‍ ശബ്ദ പരിധിയുണ്ട്.
ഇത് ഒരു ജെറ്റ് വിമാനം പറന്നുയരുമ്പോഴുള്ളത്ര ശബ്ദ മര്‍ദം സൃഷ്ടിക്കും. ഉയര്‍ന്ന ശബ്ദപരിധി 85 ഡെസി ബെല്ലായി നിജപ്പെടുത്താനാണ് വിദഗ്ധര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
No comments:
Post a Comment