![]() |
നെപ്റ്റ്യൂണ്‍.നാസയുടെ വോയേജര്‍ പേടകം പകര്‍ത്തിയ ചിത്രം |
നമ്മുടെ കണ്ണില്‍പ്പെട്ടതിനു ശേഷം നെപ്റ്റ്യൂണ്‍ സൂര്യനു ചുറ്റുമുള്ള ആദ്യ ഭ്രമണം പൂര്‍ത്തിയാക്കി. ജൂലൈ 12നായിരുന്നു നമുക്കു മുന്നില്‍ നെപ്റ്റ്യൂണിന്റെ ആദ്യ ഭ്രമണം പൂര്‍ത്തിയായത്. 165 വര്‍ഷമപ്പുറമായിരുന്നു നെപ്റ്റ്യൂണ്‍ എന്ന ഗ്രഹം നമ്മുടെ കണ്ണിil വന്നു പെട്ടത്. 1846 സെപ്റ്റംബര്‍ 23നാണ് നെപ്റ്റ്യൂണ്‍ ആദ്യദര്‍ശനം തരുന്നത്. ജര്‍മന്‍ ജ്യോതിശാസ്ത്രകാരനായ ജോഹന്‍ ഗാലെയാണ് ആദ്യമായി നെപ്റ്റ്യൂണിനെ നിരീക്ഷിച്ചത്. 1840ല്‍ ജോണ്‍ കോച്ച് ആഡംസ്(ബ്രിട്ടന്‍), അര്‍ബെയ്ന്‍ ലീ വെറ്യര്‍(ഫ്രാന്‍സ്) എന്നിവര്‍ ഗണിതവഴികളില്‍ പ്രവചിച്ച നെപ്റ്റ്യൂണിന്റെ സാനിധ്യം ഗാലെ ഉറപ്പിക്കുകയായിരുന്നു. ഭൂമിയും സൂര്യനുമായുള്ള അകലത്തിന്റെ 30 മടങ്ങോളമാണ് നെപ്ററ്യൂണും സൂര്യനുമായുള്ള അകലം. യുറാനസ് എന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തിലുണ്ടാവുന്ന ചില വ്യതിയാനങ്ങളാണ് ജ്യോതിശാസ്ത്രകാരന്‍മാരെ പുതുഗ്രഹത്തിന്റെ സാനിധ്യം അന്വേഷിക്കുന്നതിന് പ്രേരിപ്പിച്ചത്.
അന്ന് യുറാനസിന്റെ പാതയെ മറ്റേതോ ഗ്രഹത്തിന്റെ ആകര്‍ഷണബലം സ്വാധീനിക്കുന്നതായി സൂചനകള്‍ ലഭിക്കുകയായിരുന്നു. പിന്നീടാണ് കണക്കുകളിലൂടെ പുതുഗ്രഹത്തിന്റെ സ്ഥാനം നിര്‍ണയിച്ചത്. സൌരയൂഥത്തിന്റെ അങ്ങേത്തലക്കലുള്ള ഈ നീലവാതകച്ചെപ്പ് (ഹൈഡ്രജനും ഹീലിയവുമാണ് ഈ ഗ്രഹത്തിലെ മുഖ്യ വാതകങ്ങള്‍) ജ്യോതിശാസ്ത്രകാരന്‍മാരുടെ ഇഷ്ടവിഷയം തന്നെയാണ്. 1989ല്‍ നാസയുടെ വോയേജര്‍ പേടകം ഈ തണുത്ത ഗ്രഹത്തിന്റെ താരതമ്യേന മികച്ച ചിത്രങ്ങള്‍ അയച്ചു തന്നിരുന്നു.
No comments:
Post a Comment