തവളയെ വായുവില്‍ നൃത്തം ചെയ്യിച്ച്
അപര പുരസ്കാരംഗ്രാഫീന് വേര്‍തിരിച്ച് ഒറിജിനലും
![]() |
Andre Gim and Constantin Nevoslev |
2000 ത്തിലാണ് തവളയെ വായുവില്‍ തുള്ളിച്ചതിന് ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശാസ്ത്ര പുതുമകള്‍ക്ക് നല്‍കുന്ന അപരനോബല്‍ ജിം സ്വന്തമാക്കിയത്. വെള്ളം പോലെ ഡയാമാഗ്നറ്റിക് ആയ പദാര്‍ഥങ്ങള്‍ കാന്തിക മണ്ഡലത്തില്‍ (magnetic field) വികര്‍ഷിക്കപ്പെടും.ശക്തമായ കാന്തിക മണ്ഡലത്തിന്റെ സ്വാധീനത്തില്‍ ഇതേ പോലെ തവളയും തക്കാളിയുമൊക്കെ വായുവില്‍ പറന്നു നില്‍ക്കുന്നത് ജീം കാണിച്ചു. അന്ന് അവാര്‍ഡ് ഏറ്റു വാങ്ങി ജിം പറഞ്ഞു. വായുവിലെ തവളയെ കുറിച്ചറിഞ്ഞ് ഒരു മതാചാര്യന്‍ ജിമ്മിനെ കാണാനെത്തി. ഊഹിക്കാനാവുന്നതിലുമപ്പുറമുള്ള പണം വാഗ്ദാനം ചെയ്തു. ജീം ചെയ്യേണ്ടതിത്രമാത്രം വിശ്വാസികള്‍ക്കു മുന്‍പില്‍ അദ്ദേഹത്തെ വായുവില്‍ നിര്‍ത്തണം.
![]() |
Graphene structure |
ഗ്രാഫീന്‍(graphene) എന്ന വിപ്ലവകാരി
പുതുമകള്‍ തേടി നടക്കുന്ന റഷ്യന്‍ വംശജന്‍ ജിമ്മും കോണ്‍സ്റ്റാന്റിന്‍ നെവോസ്ലേവും കാര്‍ബണ്‍ ശൃംഖലകളുടെ മറ്റൊരു മായാജാലം കണ്ടെത്തുകയായിരുന്നു. കാര്‍ബണ്‍ തന്മാത്രകളുടെ ത്രിമാന(three dimensional) ശൃംഖലകളാല്‍ നിര്‍മിതമായ ഗ്രാഫൈറ്റില്‍ നിന്നും ഒരു ആറ്റത്തിന്റെ മാത്രം കനമുള്ള ദ്വിമാന പാളി ഇവര്‍ വേര്‍തിരിച്ചെടുത്തു. അതാണ് ഗ്രാഫീന്‍.
കരുത്തന്‍, നൂലിഴയുടെ കനമില്ലാത്തവന്‍ (നൂലിഴയെ പകുത്തു പകുത്ത് ആറ്റം വലിപ്പത്തില്‍ പകുക്കേണ്ടി വരും ഗ്രാഫീന്‍ പാളിയുടെ കനമാവാന്‍) ചെമ്പുപോലെ നല്ല വൈദ്യുതവാഹി, തുടങ്ങി ഇലക്ട്രോണിക് രംഗത്ത് താരമാവാനുള്ള സവിശേഷതകളേറെ. സുതാര്യ സ്വഭാവം(transperancy) കൂടിയാവുമ്പോള്‍ സംഗതി പുര്‍ണം. കമ്പ്യൂട്ടര്‍ ചിപ്പുകളില്‍ സിലിക്കണിനെ മാറ്റി ഗ്രാഫീന്‍ നിലയുറപ്പിക്കുന്ന കാലം വിദൂരമല്ല. സിലിക്കോണ്‍ വാലിയെന്ന പേരൊക്കെ പെട്ടിയിലാവും.ഗ്രാഫീന്‍ വാലി വരേണ്ടി വരും. സെലോടേപ്പ് പോലുള്ള പശിമയുള്ള ടാപ്പ് ഗ്രാഫൈറ്റില്‍ ഒട്ടിച്ച് വലിച്ചെടുത്ത് കൂടെ പറ്റിച്ചേരുന്ന പാളികളില്‍ നിന്നാണ് ഇവര്‍ ഗ്രാഫീന്റെ ഒറ്റപ്പാളി ആദ്യമായി വേര്‍തിരിച്ചത്.
sir
ReplyDeletewe r in abroad now....didnt hear such a news....it s a new knowledge 4 us...thank u...