ശ്രദ്ധിക്കുക; ഒരു നക്ഷത്രം പൊട്ടിത്തെറിക്കാനൊരുങ്ങുന്നു

വാഷിങ്ടണ്‍: ഭൂമിക്ക് ഭീഷണിയുയര്‍ത്തി അകലെ ഒരു നക്ഷത്രം പൊട്ടിത്തെറിക്കാനൊരുങ്ങുന്നു. ഭൂമിയില്‍നിന്ന് 3,260 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ടി. പിക്‌സിഡിസ് എന്ന നക്ഷത്രമാണ് സൂപ്പര്‍നോവ സ്‌ഫോടനമെന്ന അന്ത്യഘട്ടത്തിലെത്തി നില്‍ക്കുന്നത്. രണ്ട് കോടി കോടി മെഗാ ടണ്‍ ടി.എന്‍.ടി ശേഷിയുള്ള ഊര്‍ജ വിസ്‌ഫോടനമാണ് ഈ നക്ഷത്രം ചിതറിത്തെറിക്കുമ്പോള്‍ നടക്കുക. ഇത് ഭൂമിയുടെ ഓസോണ്‍ കവചത്തെ ഉടച്ചുമാറ്റുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നു. ഫിലാദല്‍ഫിയയിലെ വില്ലനോവ യൂനിവേഴ്‌സിറ്റി ജ്യോതിശ്ശാസ്ത്രകാരന്മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3,260 പ്രകാശവര്‍ഷമെന്നത് ബഹിരാകാശ കണക്കില്‍ ചെറിയ ദൂരമാണ്. അന്താരാഷ്ട്ര അള്‍ട്രാവയലറ്റ് എക്‌സ്‌പ്ലോറര്‍ ഉപഗ്രഹമാണ് ഈ നക്ഷത്രത്തെ കണ്ടെത്തിയത്. ടി. പിക്‌സിഡിസ് യഥാര്‍ഥത്തില്‍ രണ്ടു നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ്. അവയിലെ ഒരു വെള്ളക്കുള്ളന്‍ നക്ഷത്രമാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്ന ക്രിട്ടിക്കല്‍ പിണ്ഡത്തിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്നത്. നിരവധി ചെറു സ്‌ഫോടനങ്ങളുടെ പരമ്പരയിലൂടെ സൂപ്പര്‍ നോവയിലേക്ക് നീങ്ങുന്ന ഈ നക്ഷത്രത്തെ ഹബ്ള്‍ ടെലസ്‌കോപ്പും നിരീക്ഷിച്ചിട്ടുണ്ട്. 1890 മുതല്‍ എല്ലാ 20 വര്‍ഷ കാലയളവിലും ഈ ചെറു സ്‌ഫോടനങ്ങളിലൂടെ നക്ഷത്രം കടന്നുപോയി. 1967ല്‍ സ്‌ഫോടന പരമ്പര നിന്നു.
No comments:
Post a Comment