കസാക്കില്‍ എത്ര ഇന്ദിരമാരുണ്ട്?
അസ്തന: 1955ല്‍ നെഹ്റുവിനൊപ്പം കസാക്കിസ്താന്‍ സന്ദര്‍ശിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വ്യക്തിപ്രഭാവം അവിടെ ശേഷിപ്പിച്ചത് ഒരു പറ്റം ഇന്ദിരമാരെ. 1980നും 90നുമിടയില്‍ ജനിച്ച പത്തിലൊന്ന് കസാക്ക് പെണ്‍കുട്ടിക്കും പേരുവീണത് ഇന്ദിരയെന്നായിരുന്നു. ഇന്ദിരാഗാന്ധിയെ അത്രമേല്‍ സ്നേഹിക്കുന്ന ഈ ജനത ഇന്നും പെണ്‍കുട്ടികളെ ഇന്ദിരയെന്നു പേരു ചൊല്ലി വിളിച്ചുകൊണ്ടിരിക്കുന്നു.
'എന്റെ മുത്തശãനാണ് പേര് ഇന്ദിരയെന്നാവണമെന്ന് നിര്‍ബന്ധം പിടിച്ചത്'^ അല്‍മാട്ടി പ്രദേശത്തെ ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ജീവനക്കാരി ഇന്ദിര ഒസ്പാനോവ പറയുന്നു. ലോകത്തിലെ പ്രശസ്തയായ ഒരു വനിതാ നേതാവിന്റെ പേര് പങ്കുവെക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നാണ് എയര്‍ അസ്തനയിലെ ജീവനക്കാരി ഇന്ദിര സ്മഗാലോവ് പറയുന്നത്.
അല്‍മാട്ടിയില്‍ നെഹ്റുവിനൊപ്പം അര ദിവസം മാത്രം ചെലവഴിച്ച ഇന്ദിരാഗാന്ധി തങ്ങളെ ഏറെ സ്വാധീനിച്ചതായി 82കാരനായ പ്രദേശത്തെ പുരോഹിതന്‍ സതര്‍ഹാന്‍ പറയുന്നു.ഇന്ത്യയുമായി കസാക്കിലെ ജനങ്ങള്‍ക്കുള്ള ഹൃദയബന്ധമാണ് ഈ പ്രവണത തുറന്നുകാട്ടുന്നതെന്ന് അവിടത്തെ അംബാസഡര്‍ അശോക് സജന്‍ഹര്‍ അഭിപ്രായപ്പെടുന്നു.ഇന്ദിരമാരെ കൂടാതെ കസാക്കിസ്താനില്‍ മഹാത്മാഗാന്ധി സ്ട്രീറ്റുമുണ്ട്.

No comments:
Post a Comment