
ജൂലിയക്ക് ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം
വാഷിംഗ്ടണ്‍: 'ഗര്‍ഭത്തിനു മേല്‍ ഗര്‍ഭം' എന്നു കേട്ടിട്ടുണ്ടോ? അത് സംഭവിച്ചിരിക്കുന്നു, അമേരിക്കയില്‍. ജൂലിയ ഗ്രോവന്‍ബര്‍ഗ് എന്ന മുപ്പത്തൊന്നുകാരിക്കാണ് ഈ അപൂര്‍വ അവസ്ഥ. രണ്ടര മാസം ഗര്‍ഭിണിയായ ജൂലിയ കുട്ടിയുടെ ആരോഗ്യ വിവരമറിയാന്‍ ഭര്‍ത്താവ് ടോഡിനൊപ്പം സ്കാനിങ്ങിനെത്തിയതായിരുന്നു. രണ്ടാഴ്ച പ്രായമായ മറ്റൊരു ഭ്രൂണവും ഗര്‍ഭപാത്രത്തില്‍ കഴിയുന്നുണ്ടെന്ന് സ്കാനിംഗില്‍ തെളിഞ്ഞു. ടെക്നീഷ്യന്‍ റിസല്‍ട്ട് കണ്ട് പരിഭ്രമിച്ചു പോയെന്നാണ് ജൂലിയ പറയുന്നത്.ഗര്‍ഭ പാത്രത്തില്‍ വ്യത്യസ്ത സമയങ്ങളില്‍ രൂപപ്പെട്ട ഭ്രൂണങ്ങള്‍ ഒരുമിച്ചു കാണുന്ന 'സൂപ്പര്‍ ഫെറ്റേഷന്‍' എന്ന അവസ്ഥയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. കുതിര, ആട്, കങ്കാരു തുടങ്ങിയ മൃഗങ്ങളില്‍ ഇത് സര്‍വ സാധാരണമാണെങ്കിലും മനുഷ്യരില്‍ അപൂര്‍വമാണ്. ലോകത്ത് 10 കേസുകളെ ഇത്തരത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്ന് ബാള്‍ട്ടിമര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ കരന്‍ ബോയ്ലേ പറയുന്നു. ജൂലിയയുടെ ആദ്യ ഗര്‍ഭത്തിലുള്ളത് പെണ്‍കുട്ടിയും പുതുമുഖം ആണ്‍കുട്ടിയുമാണ്. ആദ്യത്തെയാള്‍ ഡിസംബര്‍ 24നും രണ്ടാമന്‍ ജനുവരി 10നും പിറക്കുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഒരുമിച്ച് ഇരുവരും പിറക്കാനും സാധ്യതയുണ്ട്. പ്രായമെത്താതെ പിറക്കേണ്ടി വരുന്നതിനാല്‍ ഇത്തരം ഗര്‍ഭാവസ്ഥ ഇളയ കുട്ടിക്ക് ദോഷമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
No comments:
Post a Comment