
കുത്തിവെക്കേണ്ട; ഇനി ഇന്‍സുലിന്‍ ശ്വസിക്കാം
പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിന്‍ ശ്വസിക്കാന്‍ കഴിയുന്ന ഉപകരണം വരുന്നു. സ്പെയിനിലെ മാന്‍കൈന്‍സ് കോര്‍പറേഷനാണ് ഉള്ളംകൈയില്‍ ഒതുങ്ങുന്ന ഇന്‍സുലിന്‍ ഇന്‍ഹേലര്‍ വികസിപ്പിച്ചത്. ശ്വാസത്തോടൊപ്പം ഇന്‍ഹേലറിലുള്ള 'അഫ്രിസ' എന്ന ഇന്‍സുലിന്‍ പൊടി ശ്വാസകോശത്തിലെത്തും, അവിടെനിന്ന് രക്തത്തില്‍ അലിയും. സ്പെയിനില്‍ സര്‍ക്കാര്‍ അംഗീകാരത്തതിന് കാത്തിരിക്കുകയാണ് ഈ ഉല്‍പന്നം. അംഗീകാരം ലഭിച്ചാല്‍ അടുത്തവര്‍ഷത്തോടെ വിപണിയിലെത്തും. 2006ല്‍ 'ഫിസര്‍' കമ്പനി ഇത്തരം ഇന്‍ഹേലര്‍ വികസിപ്പിച്ചിരുന്നു. വലിപ്പമേറിയതിനാല്‍ വിപണിയില്‍ പരാജയപ്പെട്ടു.
No comments:
Post a Comment