സ്തനാര്‍ബുദത്തിന് കാരണമായ ജീന്‍ കണ്ടെത്തി
ലണ്ടന്‍: പകുതിയിലേറെ സ്തനാര്‍ബുദങ്ങള്‍ക്കും കാരണക്കാരന്‍, തകരാറ് വന്ന ഒരു ജീനാണെന്ന് കണ്ടെത്തി. എല്ലാ മനുഷ്യരിലും കാണപ്പെടുന്ന എന്‍.ആര്‍.ജി 1 എന്ന ജീന്‍ കേടാവുന്നതാണ് സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്നത്. കാംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ ഡോക്ടര്‍ പോള്‍ എഡ്വേര്‍ഡ്സും സംഘവുമാണ് സ്തനാര്‍ബുദ ചികില്‍സക്ക് വഴിത്തിരിവാകുന്ന ഈ കണ്ടെത്തല്‍ നടത്തിയത്.
പഠനവിധേയമാക്കിയ 50 ശതമാനത്തോളം സ്തനാര്‍ബുദ രോഗികളിലും കേടുവന്ന ഈ ജീന്‍ ഇവര്‍ കണ്ടെത്തി. ബ്രിട്ടീഷ് ജേര്‍ണലായ ഒങ്കോ ജീനിലാണ് പഠനം പ്രത്യക്ഷപ്പെട്ടത്. കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ച തടയാന്‍ ശേഷിയുള്ള എന്‍.ആര്‍.ജി 1 ജീന്‍ തകരാറിലാവുന്നതോടെ സ്തനാര്‍ബുദം രൂപപ്പെടുന്നു.ഇവക്ക് എങ്ങനെ തകരാറ് സംഭവിക്കുന്നുവെന്നത് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

No comments:
Post a Comment