
മഞ്ഞുരുക്കം: ആര്‍ട്ടിക് സമുദ്രത്തില്‍ ഇനി കപ്പലോടിക്കാം
ലണ്ടന്‍: വര്‍ഷം മുഴുവന്‍ മഞ്ഞു മൂടിക്കിടന്ന ഉത്തരാര്‍ധ ഗോളത്തിലെ ആര്‍ട്ടിക് സമുദ്രം രണ്ടു പതിറ്റാണ്ടിനകം മഞ്ഞുപാളികളില്ലാത്ത സമുദ്രമായി മാറുമെന്ന് പഠനം. വേനല്‍ക്കാലത്ത് മഞ്ഞുരുകി സാധാരണ സമുദ്രംപോലെ ആര്‍ട്ടിക് കാണപ്പെടുമെന്ന് കാറ്റ്ലിന്‍ ആര്‍ട്ടിക് സര്‍വേ എന്ന പഠനമാണ് വ്യക്തമാക്കിയത്. തുറന്ന സമുദ്രമാകുന്നതോടെ ഇത് ഗതാഗതത്തിനും യോഗ്യമാകും. 435 കിലോമീറ്റര്‍ ആര്‍ട്ടിക് മഞ്ഞുപാളികളിലൂടെ പര്യവേക്ഷണം നടത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഭൂമിയുടെ വടക്കുഭാഗത്തുനിന്നും ഒരാവരണം എടുത്തുമാറ്റുംപോലെയാണിതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പീറ്റര്‍ വാധാംസ് പറഞ്ഞു. കാലാവസ്ഥക്കനുസരിച്ചുള്ള മഞ്ഞുപാളികളുടെ കനത്തിന്റെയും വ്യാപനത്തിന്റെയും വ്യതിയാനങ്ങള്‍, താപനിലയിലുണ്ടായ മാറ്റം, കാറ്റ്, ഐസ്ഘടന എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. 10 വര്‍ഷത്തിനുള്ളില്‍ തന്നെ വേനലില്‍ വലിയതോതില്‍ മഞ്ഞുപാളികള്‍ അപ്രത്യക്ഷമായി തുടങ്ങും. ഭൂമിയുടെ സ്ഥായിയായ സവിശേഷതകളിലൊന്നില്‍ സംഭവിക്കുന്ന ഈ മാറ്റം ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കും. സമുദ്രത്തിലെ നീരൊഴുക്കിന്റെ ഘടനയില്‍ മാറ്റം വരും. ആവാസവ്യവസ്ഥകളെയും ഇത് ദോഷകരമായി ബാധിക്കും
No comments:
Post a Comment