
പക്ഷി പിടിയന്‍ തവള; പുലിത്തോലിട്ട പല്ലി

ലണ്ടന്‍: പക്ഷിപിടിയന്‍ തവളയും പുലിത്തോലണിഞ്ഞ പല്ലിയും രംഗത്ത്. ഏഷ്യയുടെ തെക്കു കിഴക്കന്‍ വനാന്തരങ്ങളില്‍ ഗവേഷണം നടത്തിയ സംഘമാണ് ഇതുവരെ കണ്ണില്‍പെടാതിരുന്ന 163 പുതിയ ജീവിവര്‍ഗങ്ങളെ കണ്ടെത്തിയത്. തായ്ലന്റുകാരനാണ് പുതിയ തവള. കോമ്പല്ലുകളുള്ള ഇവ ചെറിയ പക്ഷികളെ ആക്രമിച്ചു ഭക്ഷിക്കുമെന്ന് സംഘം കണ്ടെത്തി. മറ്റുള്ള തവളകളുമായി മല്‍പിടിത്തത്തിനും കോമ്പല്ലുപയോഗിക്കും.ഗെക്കോ വിഭാഗത്തില്‍പെട്ട വലിയ പല്ലിക്ക് 'അന്യഗ്രഹ ജീവി'യുടെ ഛായയാണെന്നാണ് ഗവേഷകര്‍ വിശേഷിപ്പിച്ചത്. ചീറ്റപ്പുലിത്തോലിലേതുപോലുള്ള പ്രത്യേക പാറ്റേണുകള്‍ ഇവയുടെ ശരീരത്തിലുണ്ട്. ഓറഞ്ച് നിറത്തിലാണ് കണ്ണുകള്‍. വിയറ്റ്നാമില്‍ കണ്ടെത്തിയ ഈ ജീവിവര്‍ഗം വംശനാശ ഭീഷണിയിലാണ്. ഇവയെ കൂടാതെ ചുവന്ന പൂവുള്ള കാട്ടുവാഴ ഉള്‍പ്പെടെ 100 പുതിയ സസ്യജാതികള്‍, ആറ് പുതിയ ഓര്‍ക്കിഡുകള്‍, 28 തരം മീനുകള്‍, 18 ഉരഗങ്ങള്‍, 14 ഉഭയജീവികള്‍ എന്നിവയെയും സംഘം കണ്ടെത്തി.
No comments:
Post a Comment