
അമ്മിഞ്ഞപ്പാലിലും വിഷം കലരുന്നു
കോപന്‍ഹേഗന്‍: മലിനീകരിക്കപ്പെട്ട പരിസ്ഥിതി മുലപ്പാലില്‍ വിഷം പുരട്ടുന്നു. ഡെന്‍മാര്‍ക്കിലെ 68 അമ്മമാരില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍.ഡയോക്സിന്‍, ബൈഫിനൈലുകള്‍, കീടനാശിനികള്‍ എന്നിവയുള്‍പ്പെടെ 121 വിഷാംശമുള്ള രാസവസ്തുക്കളാണ് മുലപ്പാലില്‍ കണ്ടെത്തിയത്. ഇന്റര്‍നാഷനല്‍ ജേണല്‍ ഫോര്‍ ആന്‍ഡ്രോളജിയിലാണ് പഠനം പ്രസിദ്ധപ്പെടുത്തിയത്. ക്രമാതീതമായി വൃഷണ കാന്‍സര്‍ രോഗികള്‍കൂടിയ സാഹചര്യത്തില്‍ നടത്തിയ പഠനമാണ് മുലപ്പാലാണ് പ്രതിയെന്ന നിഗമനത്തിലെത്തിയത്. പരിസ്ഥിതി മലിനീകരണംമൂലം അമ്മമാരുടെ ശരീരത്തില്‍ കയറിക്കൂടുന്ന രാസവസ്തുക്കള്‍ മുലപ്പാലിലൂടെ കുഞ്ഞിലെത്തുകയും പിന്നീട് അര്‍ബുദത്തിനു കാരണമാവുകയും ചെയ്യുന്നു. വൃഷണകാന്‍സര്‍ മാത്രമല്ല, പുരുഷന്മാരില്‍ വന്ധ്യതയും ജനിതക തകരാറുകളും സൃഷ്ടിക്കുന്നതും ഇവയാണെന്ന് പഠനം വ്യക്തമാക്കുന്നു.ഫിന്‍ലാന്റിലെ അമ്മമാരെയും പഠനത്തിനു പരിഗണിച്ചിരുന്നുവെങ്കിലും അവിടെ മുലപ്പാലിലെ വിഷാംശം താരതമ്യേന കുറവാണെന്നാണ് നിഗമനം. ഡെന്മാര്‍ക്കിലെ അമ്മമാരിലെങ്ങനെ ഇത്രക്ക് വിഷാംശം പടര്‍ന്നുവെന്നതിന് ഉത്തരം തേടുകയാണ് ഗവേഷകര്‍.
No comments:
Post a Comment