കണ്ണിന് പല്ല്; ഷാരണിന് കാഴ്ച
വാഷിംഗ്ടണ്‍: കണ്ണില്‍ പല്ല് ഘടിപ്പിച്ചാല്‍ കാഴ്ച തിരിച്ചുകിട്ടുമോ? മിസിസ്സിപ്പിയിലെ ഷാരണ്‍ തോണ്‍ടണ്‍ എന്ന അറുപതുകാരി 'അതെ' എന്നുപറയും. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടമായ കാഴ്ചശക്തി അവര്‍ക്ക് തിരിച്ചുകിട്ടിയത് അങ്ങനെയാണ്. 'സ്റ്റീവന്‍സ് സിന്‍ഡ്രം' എന്ന മാരക നേത്രരോഗം ബാധിച്ച ഇവര്‍ക്ക് സങ്കീര്‍ണമായ 'ഐ^ടൂത്ത്' ശസ്ത്രക്രിയയിലൂടെ കാഴ്ച കിട്ടുകയായിരുന്നു. 
ഷാരണിന്റെ കണ്ണില്‍ യഥാര്‍ഥത്തില്‍ സ്വന്തം പല്ലുതന്നെയാണ് ഘടിപ്പിച്ചത്. വെറും പല്ല് അല്ലെന്നുമാത്രം. കോമ്പല്ല് നീക്കംചെയ്ത് ചെറിയ ബോള്‍ട്ടിന്റെ രൂപത്തില്‍ ചെറുതാക്കി അതില്‍ തുളയിട്ട് ഒരു ഒപ്റ്റിക്കല്‍ സിലിണ്ടര്‍ ലെന്‍സ് സ്ഥാപിച്ചു.
'ഐ^ടൂത്ത്' എന്ന ഈ പ്രത്യേക പല്ലിനെ വായക്കുള്ളില്‍ത്തന്നെ നട്ടുപിടിപ്പിച്ചു. വേരുറക്കാറായപ്പോള്‍ കണ്ണിലേക്ക് അത് മാറ്റിവെച്ചു. കണ്ണിലെ അനാവശ്യ പടലങ്ങള്‍ നീക്കംചെയ്താണ് 'ഐ^ടൂത്ത്' വെച്ചത്. ഐ ടൂത്തിലെ ലെന്‍സും കടന്ന് കണ്ണിലേക്ക് വെളിച്ചമെത്തിയപ്പോള്‍ ഷാരണ്‍ ഏറെ ആഹ്ലാദവതിയായി. മരുന്നിന്റെ നിറവും മറ്റും ഷാരണ്‍ ആദ്യമായി ഉറക്കെ വിളിച്ചു പറഞ്ഞു. അന്ധയായതിനു ശേഷം പിറന്ന ഏഴു പേരക്കുട്ടികളെയും കാണാന്‍ പോകുന്നുവെന്നതാണ് ഈ മുത്തശãിയെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്.
'ഓസ്റ്റിയോ ഒഡന്റോ കെരാറ്റോ പ്രോസ്തസിസ്' എന്ന ഈ ശസ്ത്രക്രിയക്ക് വിജയസാധ്യത വളരെ നേരിയതാണ്. ഈ ശസ്ത്രക്രിയയില്‍ വിജയിക്കുന്ന ആദ്യ അമേരിക്കക്കാരിയാണിവര്‍. അമേരിക്കയിലെ ബാല്‍കം പാല്‍മര്‍ നേത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ശസ്ത്രക്രിയ.

No comments:
Post a Comment