മനസ്സിലുള്ളത് വായിക്കാം (നെറ്റ് വഴി)
ലണ്ടന്‍: ആശയ വിനിമയത്തിന് ഇനി എഴുതണ്ട, ഫോണ്‍ വിളിക്കണ്ട, കീ ബോര്‍ഡില്‍ വിരലമര്‍ത്തണ്ട, മനസ്സു മനസ്സോട് ഇന്റര്‍നെറ്റു വഴി നേരിട്ടു സംവദിച്ചോളും. വിദൂരഭാവിയില്‍ മസ്തിഷ്കങ്ങള്‍ക്കിടയില്‍ നേരിട്ട് ആശയവിനിമയം സാധ്യമാക്കുന്ന 'ബ്രെയിന്‍ ടു ബ്രെയിന്‍' എന്ന പുതിയ സംവേദന സാധ്യത യാഥാര്‍ഥ്യമാവുന്നു. ബ്രിട്ടനിലെ സതാംപ്റ്റണ്‍ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതിനുള്ള ആദ്യ ചുവടുവെപ്പ് വിജയകരമായി പരീക്ഷിച്ചത്.
മസ്തിഷ്ക തരംഗങ്ങള്‍ തലയില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ വഴി കമ്പ്യൂട്ടര്‍ സന്ദേശങ്ങളാക്കുന്ന ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫെയ്സിംഗ് (ബി.സി.ഐ) എന്ന സങ്കേതത്തിന്റെ പരിഷ്കരിച്ച രൂപമാണ് ഇത്. പരീക്ഷണത്തില്‍ ഒരാളുടെ തലയില്‍ ഇലക്ട്രോഡുകള്‍ ഘടിപ്പിച്ചു. അയാള്‍ വലതുകൈ ഉയര്‍ത്തുന്നതിനെപ്പറ്റി ചിന്തിച്ചപ്പോഴും ഇടതുകൈ ഉയര്‍ത്തുന്നതിനെപ്പറ്റി ചിന്തിച്ചപ്പോഴും ഉണ്ടായ വ്യത്യസ്ത മസ്തിഷ്ക തരംഗങ്ങളെ പൂജ്യം, ഒന്ന് എന്നീ കമ്പ്യൂട്ടര്‍ സന്ദേശങ്ങളാക്കി മാറ്റി ഈ സന്ദേശം ഇന്റര്‍നെറ്റു വഴി മറ്റൊരാളുടെ കമ്പ്യൂട്ടറിലേക്കയച്ചു.
ഈ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച എല്‍.ഇ.ഡി ബള്‍ബുകള്‍ സന്ദേശത്തിനനുസരിച്ച് രണ്ട് വ്യത്യസ്ത ആവൃത്തികളിലുള്ള പ്രകാശം പുറപ്പെടുവിച്ചു. ഇവയിലെ വ്യത്യാസം തിരിച്ചറിഞ്ഞ രണ്ടാമത്തെയാളിന്റെ മസ്തിഷ്കത്തിലുണ്ടായ തരംഗങ്ങള്‍ അപഗ്രഥിച്ച് പൂജ്യമോ ഒന്നോ എന്ന് അയാളുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടര്‍ വ്യക്തമാക്കി. 30 സെക്കന്റുകള്‍ക്കുള്ളിലാണ് ഈ സംവേദനം നടന്നത്. ഈ സങ്കേതംപരിഷ്കരിച്ചാല്‍ ചിന്തകള്‍ അപ്പാടെ കൈമാറാനായേക്കുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോക്ടര്‍ ക്രിസ്റ്റഫര്‍ ജയിംസ് പറയുന്നത്.

No comments:
Post a Comment